ആത്മാവിന്റെ ക്വാണ്ടം ക്ഷേത്രം
സാബു ജോസ്
![]() |
|
ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്ന തത്വശാസ്ത്രത്തിന്റെ (Philosophy) ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവുകയാണ് സര്‍. റോജര്‍ പെന്‍റോസിന്റെയും സംഘത്തിന്റെയും പുതിയ കണ്ടുപിടുത്തം. ആത്മാവും മനസ്സും ബോധവുമെല്ലാം വിവരിക്കുന്നതിന് ഇനി മതശാസനകളും ദൈവസങ്കല്‍പ്പവുമൊന്നും ആവശ്യമുണ്ടാകില്ല. അവയെല്ലാം ഇനി ഭൌതികശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങള്‍ക്കു കീഴിലാകും. ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ട് നവംബര്‍ ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൂടാതെ യു.എസ് സയന്‍സ് ചാനലില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. |
മരണത്തിന്റെ തൊട്ടടുത്ത അവസ്ഥയില്‍ (near- death experience) ജീവകോശങ്ങള്‍ക്ക് അവയുടെ ക്വാണ്ടം തലം നഷ്ടമാകും. ന്യൂറോണുകളിലുള്ള മൈക്രോട്യൂബ്യൂളുകളും ഇതില്‍നിന്നു ഭിന്നമല്ല. എന്നാല്‍, മൈക്രോട്യൂബ്യൂളുകളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ (informations) ഒരിക്കലും നശിക്കുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മരണത്തിനു ശേഷവും ക്വാണ്ടീകരിക്കപ്പെട്ട ഈ വിവരങ്ങള്‍ക്ക് (quantum informations) ശരീരത്തിനു വെളിയില്‍ നിലനില്‍ക്കാന്‍ കഴിയും. ഈ വിവരങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് മസ്തിഷ്കത്തിനുള്ളില്‍ വച്ചല്ല. അവ കാലത്തിനുമപ്പുറമോ അതിനതീതമോ ആയിരിക്കാം. പ്രാപഞ്ചിക തിരശ്ശീലയില്‍ വച്ചു നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ വിവരങ്ങള്‍ പ്രപഞ്ചത്തിന്റെ വിശാലതകളിലേക്ക് ചിതറിക്കപ്പെടുകയാണ്. ഒരു സാമാന്യ വായനക്കാരന്റെ ഭാഷയില്‍ ഈ ‘ക്വാണ്ടം ഇന്‍ഫര്‍മേഷന്‍’ ആത്മാവായി കണക്കാക്കാവുന്നതാണ്. അതിന് മരണമില്ല. പ്രപഞ്ചത്തില്‍ ഉദ്ഭവിച്ച് പ്രപഞ്ചത്തിലേക്കു തന്നെ മടങ്ങിപ്പോകുന്നുവെന്നു പറയാം. എക്കാലവും നിലനില്‍ക്കുന്ന ബോധം പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകമാണെന്നും മരണത്തോടെ ശരീരത്തില്‍നിന്നു മോചിതമാകുന്ന ആത്മാവ് പ്രപഞ്ചത്തിലേക്കു തന്നെ മടങ്ങുന്നുവെന്നുമുള്ള ഹൈന്ദവ-ബൌദ്ധ ദര്‍ശനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട് ക്വാണ്ടം ഭൌതികജ്ഞരുടെ ഈ പുതിയ കണ്ടെത്തല്‍.
1980 കളില്‍ തന്നെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനായ സര്‍. റോജര്‍ പെന്‍റോസ് മനസ്സിന്റെ സൂക്ഷ്മതലങ്ങള്‍ അന്വേഷിച്ചുതുടങ്ങിയിരുന്നു. 1989ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ‘ദ് എംപറേര്‍സ് ഓഫ് ന്യൂ മൈന്‍ഡ്’, 1994ല്‍ ഓക്സ്ഫോര്‍ഡും പിന്നീട് 2005ല്‍ വിന്റേജും പ്രസിദ്ധീകരിച്ച ‘ഷാഡോസ് ഓഫ് ദ മൈന്‍ഡ്’, 2011ല്‍ വിന്റേജ് പ്രസിദ്ധീകരിച്ച ‘സൈക്കിള്‍സ് ഓഫ് ടൈം’ എന്നീ ബെസ്റ് സെല്ലര്‍ പുസ്തകങ്ങളില്‍ ആത്മാവിന്റെ ക്വാണ്ടം തലങ്ങളേപ്പറ്റിയുള്ള പെന്‍റോസിന്റെ പഠനങ്ങളാണുള്ളത്. അരിസോണ സര്‍വകലാശാലയിലെ കോണ്‍ഷ്യസ്നെസ് സ്റ്റഡീസിന്റെ മേധാവിയും സൈക്കോളജി പ്രൊഫസറുമായ ഡോ. സ്റ്റുവര്‍ട്ട് ഹാമെറോഫ് ഈ കാലയളവില്‍ ഇതേ വിഷയത്തെക്കുറിച്ചു തന്നെ പഠനം നടത്തിവരികയായിരുന്നു. അടുത്ത കാലത്താണ് ഈ രണ്ടു പ്രതിഭകളും ഒരുമിച്ചത്. മസ്തിഷ്ക കോശങ്ങളിലെ മൈക്രോട്യൂബ്യൂളുകളില്‍ സൃഷ്ടിക്കപ്പെടുന്ന ക്വാണ്ടം ഗ്രാവിറ്റി പ്രഭാവങ്ങളാണ് ബോധം അല്ലെങ്കില്‍ ആത്മാവ് എന്നു പറയുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഡേവിഡ് ബോം, മാക്സ് ടെഗ്മാര്‍ക്ക് എന്നീ ഭൌതികശാസ്ത്രജ്ഞരും ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവരാണ്. എന്നാല്‍, പെന്‍റോസ്- ഹാമെറോഫ് സമീപനമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.ക്വാണ്ടം മനസ്സ്
ഒരേസമയം ഒരു ക്വാണ്ടം പാര്‍ട്ടിക്കിളിന് രണ്ടു വ്യത്യസ്ത തലത്തില്‍ നിലനില്‍ക്കാന്‍ കഴിയും. സൂപ്പര്‍ പൊസിഷന്‍ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്ന പേര്. പ്രകാശം ഒരേസമയം കണികയും തരംഗവുമാണ്. നിരീക്ഷകന്റെ സാന്നിധ്യമാണ് ഇതിന് മാറ്റമുണ്ടാക്കുന്നത്. ക്വാണ്ടം കണികകള്‍ കെണിയിലകപ്പെട്ടുപോകുന്ന മറ്റൊരു തലവുമുണ്ട്. എന്‍ടാങ്കിള്‍മെന്റ് (Entanglement or quantum trap) എന്നാണിതറിയപ്പെടുന്നത്. മനസ്സിന്റെ ക്വാണ്ടം തലം വിശദീകരിക്കാന്‍ ഈ രണ്ടു സങ്കേതങ്ങളാണ് ക്വാണ്ടം ഭൌതികജ്ഞര്‍ സ്വീകരിക്കുന്നത്. ക്ളാസിക്കല്‍ ഭൌതികത്തിന്റെ സമവാക്യങ്ങള്‍ കൊണ്ടു വിശദീകരിക്കാന്‍ കഴിയുന്ന കാര്യമല്ലിത്. ആത്മാവും ബോധവുമെല്ലാം ചില പരമ്പരാഗത മത-ദൈവ സങ്കപ്പവുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകളാണെന്നും അവ ഭൌതികശാസ്ത്രത്തിന്റെ വിഷയമല്ലെന്നും കരുതുന്ന സാമാന്യമസ്തിഷ്കത്തിന്റെ കേവല യുക്തിചിന്തയ്ക്കപ്പുറമാണ് ക്വാണ്ടം ഭൌതികം സഞ്ചരിക്കുന്നത്. ഇനി ക്വാണ്ടം പരീക്ഷണം നടത്തിയ മൈക്രോ ട്യൂബ്യൂളുകളെന്താണെന്നു നോക്കാം. ജീവശാസ്ത്രത്തിലും ന്യൂറോളജിയിലും ജന്തുമസ്തിഷ്ക്ക കോശങ്ങളിലെ അടിസ്ഥാനഘടകമായ മൈക്രോട്യൂബ്യൂളുകളേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മനുഷ്യമസ്തിഷ്ക്കത്തില്‍ 100 ട്രില്യണിലധികം ന്യൂറോണ്‍ ബന്ധനങ്ങളുണ്ട്. സിനാപ്സ് എന്നറിയപ്പെടുന്ന ഈ ബന്ധനങ്ങളിലൂടെ സന്ദേശങ്ങള്‍ വിതരണം ചെയ്യുന്നതും മസ്തിഷ്ക്ക കോശങ്ങളുടെ വളര്‍ച്ചയും വികാസവും നിയന്ത്രിക്കുന്നതും മൈക്രോട്യൂബ്യൂളുകളാണ്. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയില്‍ (Bose-Einstein Condensate) ഇലക്ട്രോണുകള്‍ മൈക്രോട്യൂബ്യൂളുകളില്‍ കെണിയില്‍പ്പെടുത്തപ്പെട്ടിരിക്കുകയാണ് (Quantum Entanglement). മൈക്രോട്യൂബ്യൂളുകളെ ക്വാണ്ടീകരിക്കുന്നതിലൂടെയാണ് പെന്‍റോസും ഹാമെറോഫും മനസ്സിന്റെ ക്വാണ്ടം തലത്തേപ്പറ്റിയുള്ള പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.
ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്ന തത്വശാസ്ത്രത്തിന്റെ (Philosophy) ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവുകയാണ് സര്‍. റോജര്‍ പെന്‍റോസിന്റെയും സംഘത്തിന്റെയും പുതിയ കണ്ടുപിടുത്തം. ആത്മാവും മനസ്സും ബോധവുമെല്ലാം വിവരിക്കുന്നതിന് ഇനി മതശാസനകളും ദൈവസങ്കല്‍പ്പവുമൊന്നും ആവശ്യമുണ്ടാകില്ല. അവയെല്ലാം ഇനി ഭൌതികശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങള്‍ക്കു കീഴിലാകും. ശാസ്ത്രജ്ഞരുടെ പഠനറിപ്പോര്‍ട്ട് നവംബര്‍ ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൂടാതെ യു.എസ് സയന്‍സ് ചാനലില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.
This e-mail address is being protected from spambots. You need JavaScript enabled to view it 9656363145
Comments
[quote name="പങ്കജ്"]ശുദ്ധ അസ്മ്ഭ്ന്ധം. ഭൌധികാതെ എങ്ങിനെയും വ്യ്ഖാനിക്കാന്‍ ആള്മീയതക്ക് സാധ്യത ഉണ്ടക്കുന്ന ഒരു അസ്മ്ഭ്ന്ധ ഹൈപോതെസിസ് മാത്രം ആണ് ഈ ക്വാണ്ടം സിദ്ധാന്തം. ഇതിനു യാതൊരു പ്രായോഗിക നിലനില്ല്പും ഇല്ല. എന്തും എങ്ങിനെയും വ്യാഖ്യാനിക്കാം .[
sorry mr.pankaj, you are mistaken. This article is on the Orch-OR, and is absolutely physics. Again QM is a part of physics often outside of a common man's reasoning capacity. Anyway I admit your comments.
-sabu jose
The Penrose/Lucas argument about the implications of Gödel's incompleteness theorem for computational theories of human intelligence has been widely criticized by mathematicians, computer scientists and philosophers, and the consensus among experts in these fields seems to be that the argument fails, though different authors may choose different aspects of the argument to attack.[16] Marvin Minsky, a leading proponent of artificial intelligence, was particularly critical, stating that Penrose "tries to show, in chapter after chapter, that human thought cannot be based on any known scientific principle." Minsky's position is exactly the opposite - he believes that humans are, in fact, machines, whose functioning, although complex, is fully explainable by current physics. Minsky maintains that "one can carry that quest [for scientific explanation] too far by only seeking new basic principles instead of attacking the real detail. This is what I see in Penrose's quest for a new basic principle of physics that will account for consciousness."[17]
RSS feed for comments to this post